thresiamma-

ചാമംപതാൽ: കുറ്റിവയലിൽ കെ.സി. അലക്‌സാണ്ടറുടെ (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്) ഭാര്യ ത്രേസ്യാമ്മ അലക്‌സ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ഇളങ്ങോയി മാർസ്ലീവാ പള്ളിയിൽ. പരേത വയലാർ പുളിയ്ക്കൽ കുടുംബാംഗം. മക്കൾ: റെജി, റീന, ഫാ.റോജി കുറ്റിവയലിൽ എംഎസ്എഫ്എസ് (ബാംഗ്ലൂർ). മരുമക്കൾ: ഷീല (അദ്ധ്യാപിക, ഹോളിഫാമിലി ഇന്റർനാഷണൽ സ്‌കൂൾ, ഇളങ്ങോയി), സിബിച്ചൻ ഇലഞ്ഞിപ്പുറത്ത് (മുണ്ടത്താനം).
പരേതനായ റവ.ഡോ. ജോസഫ് പുളിയ്ക്കൽ (സലേഷ്യൻ സഭാംഗം) പരേതയുടെ സഹോദരനാണ്.