
അടിമാലി:ബൈക്കിലെ ത്തിവീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ രണ്ട്പേർ പിടിയിലായി. ഇരുമ്പുപാലം പത്താംമൈൽ കാഞ്ഞിരപ്പറമ്പിൽ ലക്ഷംവീട്ടിൽ കമലുദീൻ(42), മന്നാങ്കാവിൽ ഹാരിസ്(38), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ അഞ്ചിനാണ് മന്നാങ്കാല ട്രൈബൽ ഹോസ്റ്റലിന് സമീപം കണ്ണിക്കാട്ട് ഉണ്ണിയുടെ ഭാര്യ ലളിത (60)യുടെ കഴുത്തിൽ കിടന്നിരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിൽ സംഘം
സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെത്തയിരുന്നു. തുടർ അന്വേഷണത്തിൽ കമലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇതെന്ന് സി.ഐ അനിൽ ജോർജിന് വിവരം ലഭിച്ചു.ഇതോടെ രാജകുമാരിയിലെ ജ്വല്ലറിയിൽ മാല വിൽപന നടത്തിയ ശേഷംഇരുവരും മലപ്പുറത്തേക്ക് കടന്നുകളഞ്ഞു.തുടർന്ന് സൈബർസെല്ലിന്റെസഹായത്തോടെ എസ്.ഐ ഷാജിവർഗീസ് സിപിഒ മാർ ഡോണി ചാക്കോ,ബി രതീഷ് എന്നിവരുടെ സംഘം ആണ് വേങ്ങരയിലെ ലോഡ്ജിൽ നിന്ന് ശനിയാഴ്ച്ച രാത്രി
പ്രതികളെ അറസ്റ്റ് ചെയ്തത്. രാജകുമാരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.