പൊൻകുന്നം-പുനലൂർ റോഡിലെ വളവുകൾ നിവർത്തുന്നു

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-പുനലൂർ റോഡിന്റെ നിർമ്മാണജോലികൾ പുരോഗമിക്കുന്നു. വളവുകൾ നിവർത്തി കയറ്റവും ഇറക്കവും ഇല്ലാതാക്കി ഹൈവേ അന്താരാഷ്ട്ര നിലവാരത്തിലാക്കും.കൊടുംവളവുകൾ നിവർക്കാൻ സംരക്ഷണഭിത്തി നിർമ്മിച്ച് മണ്ണിട്ട് നിറയ്ക്കുന്ന ജോലികളാണിപ്പോൾ പുരോഗമിക്കുന്നത്. പൊൻകുന്നം മുതൽ ചിറക്കടവ് അമ്പലം വരെയുള്ള ഭാഗത്തെ വളവുകൾ നിവർക്കുന്നതിന് കൂടുതൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.ഒന്നിലധികം എസ് വളവുകൾ കൂടിച്ചേരുന്ന പ്രദേശമാണ് മഞ്ഞപ്പള്ളിക്കുന്ന്.ഇവിടെ ഒരുവളവ് കഴിയുമ്പോൾ തന്നെ അടുത്തവളവ് തുടങ്ങുന്നു.ഇതേ ഹൈവേയുടെ ഭാഗമായ പാലാ പാൻകുന്നം റോഡിൽ ഇത്തരം വളവുകൾ ഉള്ള ഭാഗങ്ങളിലാണ് നവീകരണശേഷവും ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്.നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണണെന്ന് വിമർശനമാണ് ഉയരുന്നത്.ഇതുകൂടി കണക്കിലെടുത്ത് ഏറെ ശ്രദ്ധയോടെയാണ് നിർമ്മാണം നടക്കുന്നത്.

വീതി 4 മീറ്റർ, ഉയരം 8 മീറ്റർ

ഇവിടെ വീതികൂട്ടുന്നതിനായി ഏറ്റെടുത്ത സ്ഥലം നിലവിലെ റോഡ് നിരപ്പിൽ നിന്ന് ഏറെ താഴെയാണ്. അതിനാൽ ഒരുവശത്ത് ഉയരത്തിൽ കൽക്കെട്ട് നിർമ്മിച്ച് മണ്ണിട്ട് നികത്തി റോഡിനൊപ്പം ഉയർത്തണം. ഇതിനായി നൂറുമീറ്ററിലേറെ നീളത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നുണ്ട്. നാലുമീറ്റർ വീതിയും എട്ടുമീറ്റർ വരെ ഉയരത്തിലുമാണ് നിർമ്മാണം.