പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ശിശുദിനാഘോഷഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലൈബ്രറികളിൽ നടത്തിയ പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് താലൂക്ക്തലത്തിൽ പരിഗണിച്ചത്.

വിജയികൾ ചുവടെ. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ

എൽ.പി.വിഭാഗം1. കെ.എസ്.ദേവതീർത്ഥ് (ബി.ഐ.സി.ലൈബ്രറി, ഏന്തയാർ), 2.അനഘ സജീവ്(ചിറ്റടി പബ്ലിക് ലൈബ്രറി), 3. ജെറിൻ ക്രിസ്(ടാഗോർ വായനശാല, ഇടകടത്തി).

യു.പി.വിഭാഗം 1. പി.ജെ.ഗാഥ(എലിക്കുളം പബ്ലിക് ലൈബ്രറി), 2. അഞ്ജലി അനിൽ(വൈ.എം.എ.പബ്ലിക് ലൈബ്രറി, കണമല), 3.ആദിത്യ ഓമനക്കുട്ടൻ(എലിക്കുളം പബ്ലിക് ലൈബ്രറി).

ഹൈസ്‌കൂൾ വിഭാഗം1.ആതിര രാജേഷ് (സഹൃദയ വായനശാല, മടുക്ക), 2.ബിൽബി ജോർജ് (നെഹൃ മെമ്മോറിയൽ ഗ്രന്ഥശാല, കോരുത്തോട്), 3.ആൻമരിയ റെജി (നെഹൃ മെമ്മോറിയൽ ഗ്രന്ഥശാല, കോരുത്തോട്).