പൊൻകുന്നം: ജനകീയ വായനശാലയിൽ നാടകാചാര്യൻ പ്രൊഫ.എസ്.രാമാനുജം സ്മൃതിപരിപാടിയുടെ ഭാഗമായി രംഗാവതരണ ശില്പശാല നടത്തി. പാലാ തീയേറ്റർ ഹട്ടുമായി സഹകരിച്ചായിരുന്നു സംഘാടനം. വായനശാലയിലെ അമ്മമാരുടെ നാടകസംഘമായ തായരങ്ങിന്റെ അംഗങ്ങൾക്കായി നടത്തിയ രംഗാവതരണ ശില്പശാല നടിയും ഗവേഷകയുമായ ജ്യോതിർമയി കുറുപ്പ് നയിച്ചു. ഓൺലൈൻ യോഗത്തിൽ സത്യഭാമമഠത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.