തലയോലപ്പറമ്പ് : വീടിന് സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന റബർ ഷീ​റ്റുകൾ മോഷണംപോയി. കരിപ്പാടം പൂത്തോലയിൽ വിനോദിന്റെ 50 ഓളം റബർ ഷീ​റ്റുകളാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്.തുടർന്ന് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് കരിപ്പാടം ഭാഗത്ത് വീടിന് മുന്നിൽ ഉണക്കാൻ ഇട്ടിരുന്ന കുരുമുളക്, ജാതിക്കാ എന്നിവ വീട്ടുകാർ ഇല്ലാത്ത തക്കം നോക്കി മോഷ്ടാക്കൾ അപഹരിച്ചിരുന്നു. ഈ സംഭവത്തിൽ മോഷ്ടാക്കളെ പിടികൂടിയിരുന്നു.