ചങ്ങനാശേരി:ചങ്ങനാശേരി ഡ്രൈവേഴ്‌സ് ക്ലബ് 32ാമത് വാർഷിക സമ്മേളനം എൻ.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ എൻഡോവ്‌മെന്റുകളുടെ വിതരണം എൻ.സതീഷ് കുമാർ, കെ.ജെ ചാക്കോ, പി.എസ് അശോക് കുമാർ, കെ. വിജയകുമാർ, റ്റി.ജി രാജേഷ്, പി.റ്റി തോമസ്, അജികുമാർ, മുഹമ്മദ് അൻസാരി എന്നിവർ ചേർന്ന് നിർവഹിച്ചു. ബി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗോപികയെ ചടങ്ങിൽ ആദരിച്ചു. പുതിയ 22 അംഗ കമ്മറ്റി രൂപീകരിച്ചു. പി.ജി മുരളീധരൻ നായർ (പ്രസി.),റ്റി.കെ ഷാനവാസ് (വൈ.പ്രസി),ജോഷിൻ ബേബി കോട്ടമുറി (സെക്ര), സതീഷ് തുരുത്തി (ജോ.സെക്ര),സജിൻ ഹനീഫ (ട്രഷ),എൻ.ചന്ദ്രശേഖരൻ നായർ (രക്ഷാധികാരി),പി.എ മൻസൂർ,മുഹമ്മദ് അൻസാരി,രാജേഷ്,കെ.ജെ ചാക്കോ കല്ലുകടവ്,സതീഷ് കുമാർ,വിജയകുമാർ,പി.എസ് അശോക് കുമാർ,അജികുമാർ,രതീഷ്‌കുമാർ,സെബാസ്റ്റ്യൻ കെ.റ്റി,സന്തോഷ്,എൻ. ഗോപകുമാർ,അജി,രമേഷ്,അനസ്,സുരേഷ് വി.പി (കമ്മറ്റി) എന്നിവരെ തിരഞ്ഞെടുത്തു.