അടിമാലി: സഭാതർക്ക വിഷയത്തിൽ കോടതിവിധിക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന ആവശ്യമുന്നയിച്ച് യാക്കോബായ സഭയിലെ അന്ത്യോഖ്യൻ സമരസമതിയുടെ നേതൃത്വത്തിൽ ഇന്ന് മലബാറിൽ നിന്നും അവകാശസംരക്ഷണ യാത്രക്ക് തുടക്കം കുറിക്കും.യാത്ര 29 ന് തിരുവനന്തപുരത്ത് അവസാനിച്ച ശേഷം ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ഭീമഹർജി സമർപ്പിക്കുമെന്നും വിഷയത്തിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനുവരി 1 മുതൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സഭാംഗങ്ങളുടെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും യാക്കോബായ സഭ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് പറഞ്ഞു.ഇന്ന് ആരംഭിക്കുന്ന അവകാശസംരക്ഷണയാത്ര ഡിസംബർ 21 ന് അടിമാലി,രാജകുമാരി തുടങ്ങിയ ഇടങ്ങളിലും 22ന് കട്ടപ്പന,തൊടുപുഴ തുടങ്ങിയ കേന്ദ്രങ്ങളിലും എത്തിച്ചേരും.