
കട്ടപ്പന: എലിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു. മേരികുളം ഇടപ്പൂക്കുളം കൊച്ചുപറമ്പിൽ ബിജു സൈമൺ (44) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് പനിയെ തുടർന്ന് ചികിത്സ തേടി. പിന്നീട് മഞ്ഞപ്പിത്തത്തിന് എറണാകുളത്തെ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങുകയും ചെയ്തു. ഞായറാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലടി ബ്രദറൻ ചർച്ചിന്റെ ഹെവൻവാലിയിലെ ശ്മശാനത്തിൽ. ജിസ്മിയാണ് ഭാര്യ. മക്കൾ: ഹെബ്‌സീബ, ഹെവൻലി.