 
അടിമാലി:ആംബുലൻസ് ഓട്ടോയിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കിയതായി പരാതി.രണ്ട് പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ പഴമ്പിളിച്ചാൽ പളളിതാഴത്ത് ജിനദേവൻ(ബിജു 35),പഴമ്പിളിച്ചാൽ ചന്ദ്രൻകുന്നേൽ ബിനീഷ്(33) എന്നിവർക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ ജിനദേവനെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലും ബിനീഷിനെ അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഒഴുവത്തടം സി.എസ്.ഐ ചർച്ചിന് സമീപം റോഡിലാണ് സംഭവം.ഇടിയിൽ ഓട്ടോ പൂർണ്ണമായി തകർന്നു.സമീപത്ത് നിന്നിരുന്ന ഇലട്രിക് പോസ്റ്റും ഒടിഞ്ഞ് ഒട്ടോയുടെ മുകളിലേക്ക് വീഴുകയും ചെയ്തു.ഈ സമയം ഓട്ടോയിൽ നാല് പേർ ഉണ്ടായിരുന്നു.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ദുരന്തം ഒഴിവാവുകയും ചെയ്തു.ഒഴുവത്തടത്തേക്ക് ഓട്ടം വരികയായിരുന്നു ജിനദേവൻ. ഈ സമയം വഴി തടസപ്പെടുത്തി അംബുലൻ കിടന്നിരുന്നത്.ഇത് മാറ്റിയിടാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോയിലേക്ക് ആംബുലൻസ് ഇടിച്ച് കയറ്റുകയായിരുന്നൂവെന്ന് ജിനദേവൻ പറഞ്ഞു.എന്നാൽ പടിക്കപ്പ് കട്ടമുടിയിൽ മൃതദേഹം ഇറക്കിയശേഷം ഒഴുവത്തടം വഴി വരവെ അമിത വേഗതിയിലെത്തിയ ഓട്ടോ ആംബുലൻസിൽ ഇടിച്ചപ്പോൾ നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് ആംബുലൻസ് ജീവനക്കാരൻ പറഞ്ഞു.അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.