prof-p-g-mathai-76

മെഴുവേലി / കൊഴുവല്ലൂർ : പടിഞ്ഞാറ്റേതിൽ പ്രൊഫ. പി.ജി. മത്തായി (76) (റിട്ട. മാത്തമാറ്റിക്‌സ് വകുപ്പ് മേധാവി, ബസേലിയോസ് കോളേജ്, കോട്ടയം) നിര്യാതനായി. കൊഴുവല്ലൂർ സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ, കൊഴുവല്ലൂർ സെന്റ് തോമസ് കോളജ് ഒഫ് എൻജിനീയറിംഗ് അധ്യാപകൻ, ബസേലിയോസ് കോളേജ് ബർസാർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ചൊവ്വ മൂന്നിന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആനി. മക്കൾ : പ്രിയാമോൾ, പ്രവീൺ (അമാൻ കോളജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി), പ്രതിഭ (വനിതാ ശിശു വികസന വകുപ്പ്).
മരുമക്കൾ : ഡോ. ടി.സി. തോമസ് (ഫിസിഷ്യൻ, ഇ.എസ്.ഐ. ഹോസ്പിറ്റൽ, വടവാതൂർ), മഞ്ജു പ്രവീൺ (രോഹിണി എൻജിനീയറിംഗ് കോളേജ്, കന്യാകുമാരി), ബെന്നി വർഗീസ് തടിക്കുളങ്ങര (ബി.പി.സി.എൽ. ഡീലർ, ബി ആന്റ് ബി ഫ്യൂവൽസ്, കീഴില്ലം)