ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. നിലവിൽ 5 വാർഡുകൾ കണ്ടെയിന്റ്മെന്റ് സോണുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 9 ശതമാനത്തിലും താഴെയാണെന്നിരിക്കെ മാടപ്പള്ളി പഞ്ചായത്തിൽ 20 ശതമാനത്തിലും കൂടുതലാണ്. ഇത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.