
ചങ്ങനാശേരി: കർഷകദ്രോഹ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും, കർഷകർക്ക് കടാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും മുൻ എം.എൽ.എ ജോസഫ് എം പുതുശേരി ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ചങ്ങനാശേരി ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ സാജൻ ഫ്രാൻസീസ്, വി.ജെ. ലാലി, അഡ്വ. ചെറിയാൻ ചാക്കോ, സംസ്ഥാന കമ്മറ്റിയംഗം ജോർജ്ജുകുട്ടി മാപ്പിളശേരി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സാജു മഞ്ചേരിക്കളം, ആർ. ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് ജോസുകുട്ടി നെടുമുടി, ജോഷി കുറുക്കൻകുഴി, സിബി ചാമക്കാല, ജയിംസ് പതാരംചിറ, ജോസി ചക്കാല, സിബിച്ചൻ ഇടശേരിപറമ്പിൽ, ബിനു മൂലയിൽ, ലാലി ഇളപ്പുങ്കൽ, യൂത്ത് ഫ്രണ്ട് നേതാക്കളായ സബീഷ് നെടുമ്പറമ്പിൽ, അഭിലാഷ് കൊച്ചുപറമ്പിൽ, ജിതിൻ പ്രാക്കുഴി, ജസ്റ്റിൻ പാലത്തിങ്കൽ, ടിജോ കൂട്ടുമ്മേൽകാട്ടിൽ, എബി സെബാസ്റ്റ്യൻ, ബിജോയ് പ്ലാത്താനം, സേവ്യർ പൂവം, വനിതാ നേതാക്കളായ മോളമ്മ സെബാസ്റ്റ്യൻ, ത്രേസ്യാമ്മ ജോസഫ്, മോളി ജയിംസ്, ജീമോൾ ജോർജ് എന്നിവർ നേതൃത്വം നൽകി.