poll

കോട്ടയം: ജോസ് വിഭാഗത്തിന്റെ ഇൻജക്‌ഷൻ ഇടതു മുന്നണിക്ക് ഉത്തേജനം പകരുമോ, അതോ മരുന്ന് ഏൽക്കാതെ പോകുമോ ? കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷം ആദ്യം നടക്കുന്ന മരുന്നു പരീക്ഷണം കോട്ടയം മാത്രമല്ല കേരള രാഷ്ട്രീയവും ഉറ്റു നോക്കുകയാണ്.

ജോസിന്റെ കരുത്തിൽ ജില്ലാ പഞ്ചായത്ത് ഇക്കുറി പിടിച്ചെടുക്കാമെന്ന് ഇടതു മുന്നണി നേതാക്കൾ ഉറച്ചു വിശ്വസിക്കുമ്പോൾ ജോസില്ലാതെ ജില്ലാ പഞ്ചായത്ത് വിജയിക്കുന്നത് കാണിച്ചുതരാമെന്ന വാശിയിലാണ് യു.ഡി.എഫ് നേതാക്കൾ . ഇതിനിടയിൽ ഒരു സീറ്റിലെങ്കിലും തങ്ങളുടെ സാന്നിദ്ധ്യം സ്വപ്നം കണ്ട് എൻ.ഡി.എയുമുണ്ട്. പരസ്യമായ അവകാശവാദം ഇങ്ങനെയൊക്കൊണെങ്കിലും ഈസി വാക്കോവർ അസാദ്ധ്യമെന്ന് രഹസ്യമായി നേതാക്കൾ സമ്മതിക്കുന്നു.

പാർട്ടി ബ്രാഞ്ചുകളിൽ നിന്നുള്ള കണക്കനുസരിച്ച് ജില്ലാ പഞ്ചായത്തിൽ 22ൽ 18 സീറ്റ് വരെ സി.പി.എം ഉറപ്പിക്കുന്നു. പാലാ അടക്കം ആറിൽ നാലു നഗരസഭകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ആറെണ്ണത്തിലും 71 ഗ്രാമപഞ്ചായത്തുകളിൽ 40ലും ഭരണം കിട്ടുമെന്നാണ് ഇടതു മുന്നണി പ്രതീക്ഷ.

ബൂത്തുകളിൽ നിന്ന് ശേഖരിച്ച കണക്ക് കൂട്ടിയും കുറച്ചും 22ൽ 16 സീറ്റ് വരെ ജില്ലാ പഞ്ചായത്തിൽ കിട്ടുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ആറ് നഗരസഭകളിൽ അഞ്ചു വരെ കിട്ടാം. 11 ബ്ലോക്കിൽ 8 വരെയും 71 ഗ്രാമ പഞ്ചായത്തുകളിൽ 50ന് മുകളിലും കിട്ടുമെന്നാണ് യു.ഡി.എഫ് കണക്ക് . കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടത് ഒരു തരത്തിലും ബാധിക്കില്ല. ജോസ് വിഭാഗം പരമ്പരാഗത വോട്ടുകൾ എൽ.ഡി.എഫിലേക്ക് പോകാതെ മരവിച്ചുവെന്നും അവർ കണക്കു കൂട്ടുന്നു.

അതേ സമയം ജോസിന്റെ വരവ് പ്രയോജനപ്പെട്ടെന്നും രണ്ടില ചിഹ്നം ലഭിച്ചത് ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടുവീഴാൻ ഇടയാക്കിയെന്നുമാണ് സി.പി.എം പ്രാദേശിക ഘടകം നൽകിയിട്ടുള്ള റിപ്പോർട്ട്. തങ്ങളുടെ വോട്ടുകൾ പരമാവധി പോൾചെയ്യിക്കാൻ കഴിഞ്ഞുവെന്നും കോൺഗ്രസ് ഗ്രൂപ്പുവഴക്കാണ് പോളിംഗ് ശതമാനം കറച്ചതെന്നും ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അവകാശപ്പെട്ടു. ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തിൽ ലഭിച്ച എട്ടു സീറ്റിലും വിജയിക്കുമെന്നാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിലിന്റെ കണക്കു കൂട്ടൽ.

ജില്ല പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കുമെന്ന വിശ്വാസമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനുള്ളത്. എട്ടു പഞ്ചായത്തിൽ ഭരണം പിടിക്കും 16 പഞ്ചായത്തുകളിൽ വലിയ മുന്നേറ്റവുമുണ്ടാക്കുമെന്നും നോബിൾ വിലയിരുത്തുന്നു.

ഇടതു മുന്നണി കോട്ടയം ജില്ലയിൽ ചരിത്രവിജയം നേടുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല .കോട്ടയം അടക്കം ഭൂരിപക്ഷം നഗരസഭകളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും വിജയിച്ചു യു.ഡി.എഫ് കോട്ടയെന്ന ചരിത്രം മാറ്റിയെഴുതും.

വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി

യു.ഡി.എഫ് പാരമ്പര്യം കോട്ടയം നിലനിറുത്തുമെന്ന കാര്യത്തിൽ അശേഷം സംശയം ഞങ്ങൾക്കില്ല . ജോസ് വിഭാഗം വിട്ടുപോയതു ദോഷം ചെയ്യില്ല . ജോസിനെ കണ്ട് ഇടതു മുന്നണി നേതാക്കൾ വെറുതെ മനപ്പായസം കുടിക്കുകയാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

മുന്നണികളുടെ പ്രതീക്ഷ

എൽ. ഡി.എഫ് :

യു. ഡി. എഫ് :

എൻ. ഡി.എ: