
അടിമാലി:കൊവിഡ് മൂലം സ്‌കൂളിൽ എത്തി പഠനം സാദ്ധ്യമാകാതെവന്ന അവസ്ഥയിലും പഠനത്തിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഇലക്ട്രീഷ്യൻ ഡെമസ്റ്റിക് സെല്യൂഷനിലെ (ഇ.ഡി.എസ്) വിദ്യാർത്ഥികൾ. തങ്ങളുടെ വീടിന്റെ പരിസരത്തുള്ള 10 വീടുകളിൽ നിന്നുള്ള ഇലക്ട്രിസിറ്റി ബില്ലുകൾ ശേഖരിച്ച് പഠന വിധയമാക്കി വീട്ടുകർക്ക് വൈദ്യുതി ചാർജ്ജിലെ വിവിധ സ്ലമ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് വൈദ്യുതി ബില്ല് കുറയ്ക്കാനാണ് കുട്ടികൾ സർവ്വേയിലൂടെ ശ്രമിച്ചത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികൾ 200 വീടുകളിൽ സർവ്വേ നടത്തിയത്. കുട്ടികൾ നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്ക് സമ്മാനങ്ങളുമായി കെ.എസ്.ഇ.ബി അധികൃതർ. എത്തി. സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എൻജിനിയർ ഡാലിയ ശ്രീധർ കുട്ടികൾ തയ്യാറാക്കിയ റിപ്പോർട്ട് എറ്റുവാങ്ങി . പ്രിൻസിപ്പാൾ അജിത പി.എൻ, കെ.എസ്.ഇ.ബി എംപ്ലോയിസ് കോഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് സുബിഷ് പി.എസ്, .ബിജു ആർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഊർജ്ജ സംരക്ഷണ പ്രവർത്തനക്കൾക്ക് അധ്യാപകരായ നിഥിൽനാഥ് പി.എസ്, ജെയ്‌സ് വർഗ്ഗീസ്, അശ്വതി കെ.എസ്, കുട്ടികളായ അനന്തു എസ് നായർ,ബേസിൽ സാബു, നിജിൻ കെ. സുനിൽ, അമൃത രവിന്ദ്രൻ ,ജിതിൻ ജസ്റ്റിൻ, അൽദാരിമി പി.എച്ച്, ആൻ ക്ലാരാ സിബി എന്നിവർ നേതൃത്വം നൽകി. വരുന്ന മാസങ്ങളിലും സർവ്വേ നടത്തിയ വീടുകളിലെ ഇലക്ട്രിസിറ്റി ബില്ലുകൾ വീണ്ടും പരിശോധിക്കാനാണ് കുട്ടികളുടെ തിരുമാനം.