
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ മരിച്ചു. ആയിരമേക്കർ അനു വിഹാറിൽ റിട്ട. ഹെഡ്മാസ്റ്റർ കെ.എ.കൃഷ്ണൻകുട്ടി യുടെയും റിട്ട . ഹെഡ്മിസ്ട്രസ് പി.വി.വിലാസിനിയുടെയും മകൻ അനു കൃഷ്ണൻ (42) ആണ് മരിച്ചത്.മഞ്ഞപ്പിത്ത ത്തെ തുടർന്ന് ദുബായിൽ ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ 15 വർഷക്കാലമായി ദുബായിൽ കുടുംബസമേതം ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാളെ രാവിലെ 6 ന് വീട്ടിൽ എത്തിക്കും. തുടർന്ന് 11ന് സംസ്‌ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും. ഭാര്യ. പ്രീതി (അദ്ധ്യാപിക, ദുബായ്) മോഡേൺ ഫ്‌ളാറ്റ്,തൃപ്പൂണിത്തുറ. മകൾ :ദിയ