radila

കോട്ടയം : കേരളാ കോൺഗ്രസ് (എം) എന്ന പേര് ഉപയോഗിക്കാൻ പി.ജെ ജോസഫഫിന് അവകാശം ഇല്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് ജോസ് കെ.മാണി. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനും പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നയിക്കുന്ന വിഭാഗത്തിനാണെന്ന് വിധിച്ചിരുന്നു.
പാർട്ടിയുടെ പേര് ജോസഫ് വിഭാഗം ഉപയോഗിച്ചാൽ അത് കോടതിയലക്ഷ്യമാവും. എവിടെയെങ്കിലും ദുരുപയോഗമുണ്ടായാൽ ക്രിമിനൽ കേസെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോസ് കെ. മാണി അറിയിച്ചു.