അടിമാലി:ഓട്ടോയിൽ ഇടിച്ച് അപകടമുണ്ടാക്കിയശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ എ.എസ്.ഐക്ക് സസ്പെൻഷൻ.മൂന്നാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും റൈട്ടറുമായ സജീവ് മാത്യുവിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തത്.ഓട്ടോ ഡ്രൈവർ അലിയാരുടെ പരാതിയിലാണ് എസ്.പി.യുടെ നടപടി.കഴിഞ്ഞ ദിവസം വെളളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിതിയിലാണ് സംഭവംജോലി കഴിഞ്ഞ എ.എസ്.ഐ കാറിൽ കല്ലാർകുട്ടിയിലെ വീട്ടിലേക്ക് വരുന്ന വഴിയാണ് ഓട്ടോയിൽ ഇടിച്ചത്.ഈ സമയം മന്ത്രി സഞ്ചരിച്ച വാഹനവും ഇതുവഴി എത്തിയിരുന്നു.എന്നാൽ കാർ നിർത്താതെ എ.എസ്.ഐ പോവുകയായിരുന്നു.ഇതിനിടയിൽ മന്ത്രിയുടെ കാറിലും ഉരസിയിരുന്നു.തുടർന്ന് വെളളത്തൂവൽ പൊലീസ് കേസ് എടുക്കുകയും ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.തുടർന്നാണ് എസ്.പി.യുടെ നടപടി.