
കട്ടപ്പന: ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. കൈതപ്പതാൽ വാർഡിലെ സ്ഥാനാർഥി ഓമന സോദരന്റെ ഭർത്താവ് വാരിക്കാട്ട് സോദരൻ(57) ആണ് മരിച്ചത്. കുമളിയിലെ മകളുടെ വീട്ടിൽ ശനിയാഴ്ചയാണ് സോദരൻ എത്തിയത്. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. മക്കൾ: സന്ധ്യ, സോമേഷ്. മരുമക്കൾ: ഷമൽ ശങ്കർ, സൂര്യ.