കട്ടപ്പന: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എം.വൈ.എം. കട്ടപ്പന ഫൊറോനാ നിൽപ്പ് സമരം നടത്തി. പ്രസിഡന്റ് ആദർശ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ സമരം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ആന്റണി കുഴുപ്പിൽ, സെക്രട്ടറി ലിൻസൻ, ജോമോൻ പൊടിപാറ, തോമാച്ചൻ കത്തലാങ്കൽ, ഫാ. ജോസ് ചവറപ്പുഴ, ഫാ. കാർലോസ് കീരഞ്ചിറ, ജിജോ കിഴക്കേൽ എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.