വൈക്കം : പതിറ്റാണ്ടിന് ശേഷം ടി.വി പുരം ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് തിരിച്ച് പിടിച്ചു.

പതിനാലംഗ ഭരണസമിതിയിൽ പത്ത് സീറ്റ് എൽ.ഡി.എഫ് നേടി. സി.പി.എം ന് 5 ഉം സി.പി.ഐ ക്ക് 5 ഉം സീറ്റുകളാണുള്ളത്. കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഒരു സീറ്റിലും യു.ഡി.എഫ് സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചു. ഒരു സീറ്റ് ബി.ജെ.പിയും നേടി.

കഴിഞ്ഞ തവണ എൽ.ഡി.എഫിന് 6 ഉം യു.ഡി.എഫിന് 7 ഉം ബി.ജെ.പിക്ക് ഒരു അംഗവുമാണുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെട്ടിരുന്ന ടി.വി പുരം 2010 മുതലാണ് യു.ഡി.എഫ് ഭരണത്തിലായത്.

വെച്ചൂർ വലത്തേയ്ക്ക് ചാഞ്ഞു

വൈക്കം : രണ്ട് പതിറ്റാണ്ടിന് ശേഷം പതിമൂന്നിൽ ഏഴ് സീറ്റുകൾ നേടി യു.ഡി.എഫ് വെച്ചൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. നെൽകൃഷിമേഖലയായ വെച്ചൂർ പഞ്ചായത്ത് ഇരുപത് വർഷമായി എൽ.ഡി. എഫാണ് ഭരിച്ചിരുന്നത്. എൽ.ഡി.എഫ് 9 യു.ഡി.എഫ് 4 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില. ഇത്തവണ എൽ.ഡി.എഫി ന്റെ അംഗബലം 6 ലേക്ക് ചുരുങ്ങി.