
ഈരാറ്റുപേട്ട: 28 അംഗ ഈരാറ്റുപേട്ട നഗരസഭയിൽ 14 സീറ്റുകളുമായി യു.ഡി.എഫിന് മേൽക്കൈ.
മുസ്ലീംലീഗ് 7 സീറ്റിലും കോൺഗ്രസ് 5 സീറ്റിലും, യു.ഡി.എഫ് പിന്തുണച്ച വെൽഫെയർ പാർട്ടി 2 സീറ്റിലും വിജയിച്ചു. എൽ.ഡി.എഫിൽ സി.പി.എം.8 സീറ്റിലും കേരളാ കോൺഗ്രസ് (എം) ഒരു സീറ്റിലും വിജയിച്ചു. കഴിഞ്ഞതവണ 4 സീറ്റുകളിൽ വിജയിച്ച എസ്.ഡി.പി.ഐയ്ക്ക് ഇത്തവണ 5 സീറ്റുകൾ ലഭിച്ചു. എൽ.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐ, ഐ.എൻ.എൽ, ലോക് താന്ത്രിക് ജനതാദൾ എന്നിവർ ഒരു സീറ്റിലും ജയിച്ചില്ല. എട്ടാം ഡിവിഷനിൽ നിന്നും വിജയിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുകൂടിയായ മുസ്ലീം ലീഗിലെ സുഹ്ര അബ്ദുൾ ഖാദർ ചെയർപേഴ്‌സനും കോൺഗ്രസിലെ ഏഴാം വാർഡംഗം അഡ്വ.മുഹമ്മദ് ഇല്യാസ് വൈസ് ചെയർമാനുമാകാനാണ് സാദ്ധ്യത.