
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിൽ സഹോദരങ്ങൾ വെന്നിക്കൊടി പാറിച്ചു. സി.പി.എമ്മിലെഅഡ്വ പി.എ നസീർ 12ാം വാർഡിൽ നിന്നു ജയിച്ചപ്പോൾ 29ാം വാർഡിൽ നിന്നാണ് സഹോദരൻ പി.എ നിസാറിന്റെ വിജയം. നഗരസഭയിലെ ഹാട്രിക് വിജയമാണ് അനുജൻ നസീറിന് . നിസാറിന്റേത് കന്നിവിജയവും. ഇരുവരും സി.പി.എം ചങ്ങനാശേരി ഏരിയ കമ്മറ്റി അംഗങ്ങളാണ്.
നിസാർ ഡി.വൈ.എഫ്. ഐയുടെ ബ്ലോക്ക് പ്രസിഡന്റ് സെക്രട്ടറിയും ട്രേഡ് യൂണിയൻ ഭാരവാഹിയും പുഴവാത് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമാണ്. മുൻ നഗരസഭ ചെയർമാൻ എം. എച്ച് ഹനീഫയെയാണ് തോൽപ്പിച്ചത്.
നഗരസഭയിൽ ഹാട്രിക് വിജയം കൈവരിച്ച നസീർ 2010, 2015 കാലയളവിൽ നഗരസഭ അംഗമായിരുന്നു. മുൻ കൗൺസിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയായിരുന്നു. ചങ്ങനാശേരിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ഇഞ്ചിപ്പറമ്പിൽ അബ്ദുൽ സലാമിന്റെ മക്കളായ ഇവർ .