ahladhaprekadanm

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. സ്വതന്ത്രരുടേയും കോൺഗ്രസ് റിബലുകളുടേയും പിന്തുണ ലഭിക്കുന്നവർ ഭരണത്തിലെത്തും. 37 വാർഡുകളുള്ള നഗരസഭയിൽ യു.ഡി.എഫ് 15, എൽ.ഡി.എഫ് 16, ബി.ജെ.പി 3, യു.ഡി.എഫ് റിബൽ 1, സ്വതന്ത്രർ 2 എന്നതാണ് കക്ഷിനില.

കോൺഗ്രസിന് ഭരണം നഷ്ടപ്പെടാൻ കാരണമായത് മുന്നണിയിലെ അഭിപ്രായ ഭിന്നതയും റിബൽ ശല്യവുമായിരുന്നു. മിക്ക വാർഡുകളിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ചിട്ടയായ പ്രവർത്തനം എൽ.ഡി.എഫിനെ മുന്നിലെത്തിച്ചെങ്കിലും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. 2015ൽ ബി.ജെ.പി ഒറ്റക്ക് മത്സരിച്ചപ്പോൾ 4 സീറ്റ് ലഭിച്ചുവെങ്കിൽ എൻ.ഡി.എ മുന്നണിയായപ്പോൾ സീറ്റ് മൂന്നായി ചുരുങ്ങി. എങ്കിലും മിക്ക വാർഡുകളിലും ശക്തമായ മുന്നേറ്റം നടത്താൻ ഇവർക്ക് സാധിച്ചു. യു.ഡി.എഫിന് 34 വാർഡുകളിൽ മാത്രമേ സ്ഥാനാർത്ഥികളെ നിർത്തിയുള്ളൂ. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരാജയം ഏറ്റുവാങ്ങി. കേരള കോൺഗ്രസിന് ഏഴിൽ ഒരു സീറ്റാണ് ലഭിച്ചത്.