chenganasery

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിൽ ഭരണ സ്തംഭനം ഒഴിവാക്കാൻ മുന്നണികൾ സ്വതന്ത്രരുടെ പിന്തുണ തേടുന്നു. പിന്തുണ നൽകുമെങ്കിൽ 15-ാം വാർഡിൽ നിന്ന് നാലാം തവണയും ജയിച്ച സന്ധ്യാ മനോജിനും 30 -ാം വാർഡിൽ നിന്നു ജയിച്ച ബീന ജോബിനും അദ്ധ്യക്ഷ സ്ഥാനം വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വതന്ത്രർക്ക് നാളിതുവരെ കിട്ടാത്ത വാഗ്ദാനങ്ങളാണ് മുന്നണികൾ മുന്നോട്ട് വയ്ക്കുന്നത്. സന്ധ്യയുടെ ആദ്യമൽസരം യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രയായിട്ടായിരുന്നു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ സർവ സ്വതന്ത്രയായാണ് മത്സരിച്ചത്.