ചങ്ങനാശേരി: നഗരസഭയിലേക്ക് തുടർച്ചയായ നാല് തവണ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ജി സുരേഷ് ബാബുവിന് തോൽവി. നഗരസഭയിൽ കൂടുതൽ കാലം കൗൺസിലറായിരുന്ന സുരേഷ് ബാബുവിന്റെ തോൽവി മുന്നണിക്കും സി.പി.എമ്മിനും കനത്ത ആഘാതമേൽപ്പിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി പി.ആർ വിഷ്ണു ദാസ് 67 വോട്ടുകൾക്കാണ് സുരേഷ് ബാബുവിനെ തോൽപിച്ചത്. 2015 ൽ ബി.ജെ.പി വിജയിച്ചിരുന്ന വാർഡാണിത്. ഒന്നാം വാർഡിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ വിജയിച്ചിരുന്ന സുരേഷ് ബാബു ഇത്തവണ വാർഡ് 37 ലേക്ക് മാറി മത്സരിക്കുകയായിരുന്നു.