പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എ. അധികാരത്തിലേക്ക്. 13 വാർഡുള്ള പഞ്ചായത്തിൽ ഏഴ് സീറ്റുകൾ അവർ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. സംസ്ഥാന സമിതിയംഗമായ എൻ. ഹരിക്കായിരുന്നു പ്രചാരണത്തിന്റെ ചുമതല. യു.ഡി.എഫ്. വർഷങ്ങളായി ഭരിച്ചിരുന്ന പഞ്ചായത്തിൽ ഇത്തവണ അവർക്ക് രണ്ട് സീറ്റാണ് നേടാനായത്. എൽ.ഡി.എഫിൽ സി.പി.എമ്മിനും കേരളകോൺഗ്രസ് ജോസ് വിഭാഗത്തിനും രണ്ടു സീറ്റു വീതം ലഭിച്ചു.