ചങ്ങനാശേരി: നഗരസഭയിൽ സൗഹൃദ മത്സരം നടന്ന 31-ാം വാർഡിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിജയം. മുൻ കാലങ്ങളിൽ കേരള കോൺഗ്രസ് മത്സരിച്ചു വിജയിച്ചിരുന്ന വാർഡ് ഇക്കുറി കേരള കോൺഗ്രസ് ജോസഫ് വിബാഗത്തിന് നല്കിയെങ്കിലും ഐ.എൻ.ടി.യു.സി നേതാവ് ജോമോൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരത്തിന് ഇറങ്ങുകയായിരുന്നു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി സന്തോഷ് ആന്റണി 114 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2010ൽ സന്തോഷ് ആന്റണിയായിരുന്നു വാർഡിനെ പ്രതിനിധീകരിച്ചിരുന്നത്.