കോട്ടയം: നഗരസഭയിൽ മിന്നും വിജയവുമായി ദമ്പതിമാർ. നഗരസഭയിലെ അടുത്തടുത്ത രണ്ട് വാർഡുകളിൽ മത്സരിച്ച അദ്ധ്യക്ഷ ദമ്പതിമാരായ എം.പി സന്തോഷ്‌കുമാറും ബിന്ദു സന്തോഷ്‌കുമാറുമാണ് ഇത്തവണയും വിജയം ഉറപ്പിച്ചത്. സന്തോഷ്‌കുമാർ മുൻ നഗരസഭ അദ്ധ്യക്ഷനാണ്. ബിന്ദു സന്തോഷ്‌കുമാർ മുൻ നഗരസഭ അദ്ധ്യക്ഷയും. നഗരസഭയിലെ 47ാം വാർഡ് ഇല്ലിക്കലിൽ നിന്നുമാണ് ബിന്ദു സന്തോഷ്‌കുമാർ വിജയിച്ചത്. 535 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിന്ദുവിനു ഇവിടെ ലഭിച്ചത്. 26ാം വാർഡ് പുളിനാക്കലിൽ എം.പി സന്തോഷ്‌കുമാർ 310 വോട്ടിനാണ് വിജയിച്ചത്.