ചങ്ങനാശേരി: അതിരൂപതാ പിതൃവേദി മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ ദിനാചരണം ഇന്ന് നടക്കും. അതിരൂപതാ കേന്ദ്രത്തിൽ നടത്തുന്ന സമ്മേളനം അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പിതൃവേദി അതിരൂപത പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും. ഫാ. ജെയിംസ് കൊക്കാവയലിൽ മുഖ്യപ്രഭാഷണം നടത്തും. അതിരൂപതാ ഡയറക്ടർ ഫാ. ജോസ് മുകളേൽ, അസി. ഡയറക്ടർമാരായ ഫാ. ജോൺസൺ ചാലയ്ക്കൽ, ഫാ. ടിജോ പുത്തൻപറമ്പിൽ, മാതൃവേദി അതിരൂപത പ്രസിഡന്റ് ആൻസി ചേന്നോത്ത്, ഭാരവാഹികളായ ചെറിയാൻ നെല്ലുവേലി, സോണിയ ജോർജ്, റോയി വേലിക്കെട്ടിൽ, ജോസഫ് വർഗീസ് എന്നിവർ പങ്കെടുക്കും. നാളെ 16 ഫൊറോനകളിലും, 20ന് യൂണിറ്റുകളിലും ദിനാചരണവും ബോധവത്ക്കരണപരിപാടികളും സംഘടിപ്പിക്കും.