കട്ടപ്പന: ഉപ്പുതറ പഞ്ചായത്തിൽ യു.ഡി.എഫ്. വലിയ ഒറ്റകക്ഷിയായെങ്കിലും എസ്.ടി. സംവരണമായ പ്രസിഡന്റ് പദവി എൽ.ഡി.എഫിന് ലഭിക്കും. എസ്.ടി. സംവരണ വാർഡായ മാട്ടുത്താവളത്ത് എൽ.ഡി.എഫിലെ ജെയിംസ് കെ.ജേക്കബ് 42 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിൽ യു.ഡി.എഫ്9, എൽ.ഡി.എഫ്8, എൻ.ഡി.എ1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ കൂടുതൽ നേടിയെങ്കിലും യു.ഡി.എഫിനു പ്രസിഡന്റ് പദവി അന്യമായി. അതേസമയം എൻ.ഡി.എ. ആദ്യമായി പഞ്ചായത്തിൽ അക്കൗണ്ട് തുറന്നു.