kiran-n-sreejisha

കറുകച്ചാൽ: ചമ്പക്കര ദ്വാരകയിൽ കിരൺ കുമാറിനും ഭാര്യ ശ്രീജിഷയ്ക്കും തിളക്കമാർന്ന വിജയം . കറുകച്ചാൽ പഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന് കിരൺ കുമാറും അഞ്ചാം വാർഡിൽ നിന്ന് ശ്രീജിഷയും വിജയം നേടി. ഇരുവരും സി.പി.എം അംഗങ്ങളാണ്.

ശ്രീജിഷ കറുകച്ചാൽ പഞ്ചായത്തിലെ നാലാം വാർഡ് മുൻ അംഗമാണ്. നാലാം വാർഡ് ജനറൽ ആയപ്പോഴാണ് ഭർത്താവായ കിരൺ കുമാർ രംഗത്തുവന്നത്. ശ്രീജിഷ അഞ്ചാം വാർഡിലേക്ക് മാറി. കിരൺ കുമാർ 223 വോട്ടിന്റെയും ശ്രീജിഷ 44 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് ജേതാക്കളായത്. കിരൺ കുമാറിന്റെ പിതാവ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ പ്രവർത്തകനുമായ എസ്. പ്രഭാകരകുറുപ്പ് മുൻ മന്ത്രി കെ. നാരായണക്കുറുപ്പിന്റെ സഹോദരീ പുത്രനാണ്. ശ്രീജിഷ ബി.എഡ് ബിരുദധാരിയാണ്. ഏകമകൾ: നിരഞ്ജന ഏഴാംക്ലാസ് വിദ്യാർത്ഥിനി.