
ചങ്ങനാശേരി: പൂതൂർപ്പള്ളിയിൽ 219ാ മത് ചന്ദനക്കുടം ദേശീയാഘോഷത്തിന് കൊടിയേറി.ജമാഅത്ത് പ്രസിഡന്റ് പി.എസ്.പി റഹീം കൊടിയേറ്റ് നിർവഹിച്ചു. മുഖ്യആകർഷകമായ ആന എഴുന്നള്ളത്ത്, വാദ്യമേളങ്ങൾ, കലാപരിപാടികൾ എന്നിവ ഒഴിവാക്കിയാണ് ഇത്തവണ ചന്ദനക്കുടം ആഘോഷം നടത്തുന്നത്. 25,26 തീയതികളിൽ ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ ചന്ദനം നിറച്ച കുടം അലങ്കരിച്ച വാഹനത്തിൽ സ്വീകരണ സ്ഥലങ്ങളിൽ എത്തിക്കും. 25ന് ആദ്യദിവസം പഴയപള്ളി ജമാഅത്ത് ഓഫീസിലും തുടർന്ന് കാവിൽ ക്ഷേത്രാങ്കണത്തിൽ, പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തും നഗരസഭ, ഫയർ സ്റ്റേഷൻ, താലൂക്ക് കച്ചേരി, എക്‌സൈസ് ഓഫീസ് എന്നിവിടങ്ങളിലും രണ്ടാംദിവസം ചന്തക്കടവ് മൈതാനം, മുസാവരി ജംഗ്ഷൻ,കത്തീഡ്രൽ പള്ളി, പൊലീസ് സ്റ്റേഷൻ, നേർച്ചപ്പാറ, ആരമല, തൈക്കാവ്, ഇരൂപ്പ എന്നിവിടങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങും. പുതൂർ പള്ളിയിൽ പതിവുപോലെ ദീപാലങ്കാരങ്ങൾ ഉണ്ടാവും.ചടങ്ങുകളെല്ലാം കൊവിഡ് 19 മാനദണ്ഡം പാലിച്ചായിരിക്കും നടത്തുന്നത്.