ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ ഷഷ്ഠിപൂജയും ചതയപൂജയും നാളെ നടക്കും. വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് രാവിലെ 7 മുതൽ നിവേദ്യ പ്രസാദം വിതരണം ചെയ്യുമെന്ന് സെക്രട്ടറി ഒ.എം. സുരേഷ് ഇട്ടികുന്നേൽ അറിയിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സനീഷ് ശാന്തികൾ മുഖ്യകാർമ്മികത്വം വഹിക്കും.