election

കോട്ടയം: സി.പി.എം കുത്തക വാർഡിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച പിന്നാക്ക സമുദായാംഗത്തെ തഴഞ്ഞ് ആദ്യമായി മത്സരിച്ചു ജയിച്ച ന്യൂനപക്ഷ സമുദായാംഗത്തെ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റാക്കാൻ കോൺഗ്രസ് നീക്കം. ജനറൽ വാർഡിൽ മത്സരിച്ച് സി.പി.എമ്മിലെ അഡ്വ. കെ.രവികുമാറിനെ തോൽപ്പിച്ച ലതിക സജീവിനെ തഴഞ്ഞ് ആദ്യമായി മത്സരിച്ച ജോയിസ് അലക്സിനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പിന്നാക്ക സംഘടനകൾ രംഗത്തെത്തി . കുറവിലങ്ങാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും കോൺഗ്രസ് ഏഴാം വാർഡ് പ്രസിഡന്റും 12 വർഷമായി ആശാ വർക്കറുമാണ് ലതിക. പിന്നാക്ക വിഭാഗത്തോടുള്ള കോൺഗ്രസ് നേതാക്കളുടെ മനോഭാവമാണ് ഇതിന് പിന്നിലെന്ന് ശ്രീനാരായണ സംഘടനാനേതാക്കൾ ആരോപിച്ചു.