അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും പദവിയിലേയ്ക്ക് വനിതൾ വരും. ഇത്തവണ പ്രസിഡന്റ്സ്ഥാനം വനിതാ സംവരണമാണ് സി.പി.എം ൽനിന്ന് മൂന്ന് വനിതാ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇതിൽ 15ാംവാർഡിൽ നിന്നും വിജയിച്ച ഷേർളി മാത്യുവിനാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സാദ്ധ്യത. ഷേർളി മാത്യു സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ആശാ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐ യ്ക്ക് നൽകും .ഇതും വനിതയ്ക്ക് ലഭിക്കും. .മൂന്നാം വാർഡിൽ നിന്നും വിജയിച്ച സൗമ്യ അനിലിനെയും 14ാംവാർഡിൽ നിന്നും വിജയിച്ച സനിത സജിയെയുമാണ് പരിഗണിക്കുന്നത്.ഇതോടെ രണ്ട്പദവികളും വനിതകൾക്ക് ലഭിക്കും. കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ്ഗ വനിതാ സംവരണമായിരുന്നു.യു.ഡി.എഫിലെ ദീപ രാജീവ് ആയിരുന്നു പ്രസിഡന്റ് .