wst

ചങ്ങനാശേരി: റെയിൽവേ ബൈപ്പാസിൽ റോഡരികിൽ മാലിന്യം തള്ളൽ വീണ്ടും വ്യാപകമാകുന്നു. ചങ്ങനാശേരി ബൈപ്പാസ് റോഡിലെ കാട് പിടിച്ചുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്കും റോഡരികിലേക്കുമാണ് രാത്രി കാലങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നത്. ഇവിടെ ചെറുതും വലുതുമായ ചാക്കുകളിലാണ് മാലിന്യം തള്ളുന്നത്. ഇടക്കാലത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിനു ഇരുവശത്തെ കാടുകൾ തെളിച്ചിരുന്നു. എന്നാൽ, വീണ്ടും റോഡരികിൽ കാട് മൂടിയതോടെയാണ് മാലിന്യം തള്ളുന്നത് രൂക്ഷമായത്. അറവ് മാലിന്യങ്ങൾക്ക് പുറമേ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെയെത്തിച്ച് തള്ളുന്നുണ്ട്. റോഡിൽ തന്നെ വലിച്ചെറിയുന്ന മാലിന്യ ചാക്കുകൾ വാഹനങ്ങളിൽ തട്ടി റോഡിൽ ചതഞ്ഞരഞ്ഞ് ചിതറിക്കിടക്കുന്നതും പതിവാണ്. ഇത് കടുത്ത ദുർഗന്ധത്തിനും ഇടയാക്കുന്നു.

കിണറുകളിലും

കാക്കകളും മറ്റും മാലിന്യങ്ങൾ കൊത്തിയെടുത്ത് സമീപത്തെ കിണറുകളിലും മറ്റും കൊണ്ടിടുന്നതായും പരാതിയുണ്ട്. വഴിലൈറ്റുകൾ തെളിയാത്തതും സാമൂഹ്യവിരുദ്ധർ മുതലെടുക്കുകയാണ്.