farmer
ഇടുക്കി എട്ടാംമൈൽ കിഴക്കേമണ്ണിൽ മറിയാമ്മ ചാക്കോയുടെ പുരയിടത്തിലെ കപ്പക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ച നിലയിൽ

കട്ടപ്പന: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ ജീവിതം വഴിമുട്ടി കർഷക കുടുംബം. ഇടുക്കി എട്ടാംമൈൽ കിഴക്കേമണ്ണിൽ മറിയാമ്മ ചാക്കോയുടെ കൃഷിയിടത്തിലെ വിളകളാണ് കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം നാമാവശേഷമാക്കിയത്. കപ്പ, വാഴ, ചേമ്പ്, ഇഞ്ചി, മധുരക്കിഴങ്ങ്, കൂർക്ക തുടങ്ങിയവ പൂർണമായും നശിച്ചു. വിളവെടുപ്പിനു പാകമായവയായിരുന്നു ഏറെയും. മുൻവർഷങ്ങളിലും കാട്ടുപന്നി ശല്യം ഉണ്ടായിട്ടുണ്ടെങ്കിലും മുഴുവൻ വിളകളും നശിപ്പിക്കുന്നത് ആദ്യമായാണ്. പുരയിടത്തിന്റെ അതിരുകളിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വേലികളും തകർത്താണ് ഇവറ്റകൾ പുരയിടങ്ങളിൽ എത്തിയത്. ലോക്ക് ഡൗൺ കാലത്തെ കുടുംബത്തിന്റെ അധ്വാനമാണ് കാട്ടുപന്നി ആക്രമണത്തിൽ ഇല്ലാതായത്. കൂടാതെ മേഖലയിൽ കുരങ്ങുകളുടെ ശല്യവും ഉണ്ടാകാറുള്ളതായി ഇവർ പറയുന്നു.