അടിമാലി: യാക്കോബായ സുറിയാനി സഭയുടെ അഭിമുഖ്യത്തിൽ നടന്നുവരുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് 21ന് അടിമാലിയിൽ സ്വീകരണം നൽകുമെന്ന് അരമന മാനേജർ ഫാ. ഐസക് മേനോത്തുമാലിൽ കോർ എപ്പിസ്‌കോപ്പ, സമരസമിതി കൺവീനർ ഫാ. സാം വാഴേപറമ്പിൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. എൽദോസ് പുളിഞ്ചോട്ടിൽ എന്നിവർ പറഞ്ഞു. തോമസ് മാർ അലക്‌സന്ത്രിയോസ് തിരുമേനി നയിക്കുന്ന ജാഥ വൈകിട്ട് മൂന്നിന് അടിമാലി സെന്റ്. ജോർജ്ജ് കത്തീഡ്രൽ പള്ളിത്താഴത്ത് എത്തിച്ചേരും. ഹൈറേഞ്ച് ഭദ്രാസനത്തിൽ നിന്നുള്ള 30 പള്ളികളിൽ നിന്നുള്ള പ്രതിനിധികളും വിശ്വാസികളും ജാഥയ്ക്ക് സ്വീകരണം നൽകും. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഏഴിന് രാജകുമാരിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.