കുമരകം : കുമരകം എസ്.എൻ കോളേജ് എ.കെ.പി.സി.ടി.എയുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഓൺലൈൻ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. സി.പി.എം ചങ്ങനാശ്ശേരി എൽ.സി അംഗം അഡ്വ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു .എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ വനിതാ കൺവീനർ ഡോ.സിമി പി.സുകുമാർ പ്രമേയം അവതരിപ്പിച്ചു. എ.കെ.പി.സി.ടി.എ ജില്ലാ ട്രഷറർ അരുൺ കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുമരകം കൃഷി ഓഫീസർ എ.ഒ സുനൽ , വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സ്കറിയ, യുവജന ജില്ലാ കോ-ഓർഡിനേറ്റർ മിഥുൻ കെ, യൂണിയൻ ചെയർമാൻ നന്ദു നടരാജൻ, എ.കെ.പി.സി.ടി.എ സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം ജിഷ, എം.ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. ജോജി ജോൺ പണിക്കർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി റോഷിലാ കെ.പവിത്രൻ സ്വാഗതവും, ബ്രാഞ്ച് അക്കാഡമിക് കമ്മിറ്റി കൺവീനർ സൂര്യാ എൻ.എസ് നന്ദിയും പറഞ്ഞു.