ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് എന്നീ പോഷകസംഘടനകളുടെ യൂണിയൻ ശാഖാ തലങ്ങളിലുള്ള ഭാരവാഹികളുടെ പ്രവർത്തകയോഗം നേതൃസംഗമം 202 0 ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മതുമൂല യൂണിയൻ മന്ദിര ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ മുഖ്യപ്രസംഗം നടത്തും. ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, സി.ജി.രമേശ്, പി.അജയകുമാർ, സുഭാഷ് എന്നിവർ പങ്കെടുക്കും. യൂണിയൻ കൗൺസിലർ യൂത്ത്മൂവ്‌മെന്റ് കോ-ഓർഡിനേറ്റർ പി.എൻ പ്രതാപൻ സ്വാഗതവും, യൂണിയൻ കൗൺസിലർ പി.ബി രാജീവ് നന്ദിയും പറയും.