പാമ്പാടി : ശിവദ‌ർശന ദേവസ്വം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 23 ന് കൊടിയേറി 30 ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. 23ന് രാവിലെ 5.30നു ഗണപതിഹോമം ,കൗതുക ബിംബം ചാർത്തൽ ,പുരാണപാരായണം ,വൈകിട്ട് 3.30നു ഗുരുദേവ കീർത്തനാലാപനം ,പണക്കിഴി സമർപ്പണം ,6.30നു സജി തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് തുടർന്ന് ക്ഷേത്രം സ്ഥാപകൻ മഞ്ഞാടിയിൽ വല്യച്ഛൻ്റെ എണ്ണഛായ ചിത്രം അനാച്ഛാദനം. 24നു ഗണപതിഹോമം ,പ്രഭാഷണം : ഇ.എസ്.തുളസിദാസ്‌ ,കാര്യസിദ്ധി പൂജ ,25 ന് സോപാന സംഗീതം : ശരത് വെന്നിമല , 26 ന് വൈകുന്നേരം ഗുരുദേവ കൃതി ആലാപനം ആറിന് ദീപാരാധന ,കാര്യ സിദ്ധി പൂജ .27നു പ്രഭാഷണം രാജീവ് കൂരോപ്പട ഗുരുദേവ ദർശനവും പരിസ്ഥിതിയും ,6.30നു ദീപാരാധന .28 ന് 9.30നു ഉത്സവബലി ആരംഭം ഒന്നിന് ഉത്സവ ബലിദർശനം വൈകുന്നേരം ആറിന് പ്രഭാഷണം ശിവമാഹാത്മ്യം പ്രസാദ് കൂരോപ്പട 6.30നു ദീപാരാധന .29നു 5.30നു ഗണപതിഹോമം ,കലശാഭിഷേകം ,വലിയ ധാര ,ശ്രീഭൂതബലി വൈകുനേരം 7.30ദീപാരാധന 9.30പള്ളിവേട്ട പുറപ്പാട് ,പള്ളിനായാട്ട് ,പള്ളിവിളക്ക് .30നു 8.30നു സമ്പൂർണ നാരായണീയം വൈകിട്ട് 3 ന് ആറാട്ടു ബലി ,ആറാട്ട് പുറപ്പാട് ക്ഷേത്ര സങ്കേതത്തിൽ ആറാട്ട് ,കൊടിയിറക്ക്.