dance

കട്ടപ്പന: ഓൾ കേരള ഡാൻസ് ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ പ്രവർത്തക യോഗം ലീഗൽ അഡ്വൈസർ അഡ്വ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ലത സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കലാമണ്ഡലം ശ്രീദേവി മോഹൻ, അഡ്വ. രഞ്ജിനി സുരേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി കലാമണ്ഡലം ബീന രാജൻ (രക്ഷാധികാരി), ഡോ. വി. കുമാർ (പ്രസിഡന്റ്), ആർ.എൽ.വി. ലത സുരേഷ്(വൈസ് പ്രസിഡന്റ്), പി.ടി. ബിജു(സെക്രട്ടറി), അമ്പിളി സാബു (ജോയിന്റ് സെക്രട്ടറി), ബിയാമ്മ മാത്യു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.