കുറവിലങ്ങാട് : കാളികാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 21 മുതൽ 26 വരെ നടക്കും. 21 ന് വൈകിട്ട് 7.30 നും 8 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് മന ദിനേശൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ഉത്സവദിവസങ്ങളിൽ ഗണപതി ഹോമം, ഭഗവതിസേവ, അഷ്ടാഭിഷേകം, ചുറ്റുവിളക്ക്, ത്രികാല പൂജ, ദീപാരാധന, കളമെഴുത്തുംപാട്ടും, അഹസ്സ്, നിറമാല.