
ചങ്ങനാശേരി : കലാകായിക പ്രതിഭകൾക്ക് വേൾഡ് റെക്കാഡുകൾ നല്കുന്ന ഗോൾഡൺ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിന്റെ നിർദേശപ്രകാരം എസ്.എൻ.ഡി.പി യോഗം 27-ാം നമ്പർ പാത്താമുട്ടം ശാഖാ
ഓഡിറ്റോറിയത്തിൽ ദൈവദശകവും യോഗയും സമന്വയിച്ചുള്ള ഫ്യൂഷൻ നടന്നു. യുണൈറ്റഡ് റെക്കാഡ്സ് ഫോറം നാഷണൽ അവാർഡ് ജേതാവായ പാത്താമുട്ടം രഘു ഫ്യൂഷൻ അവതരിപ്പിച്ചു. ചങ്ങനാശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.എൽ.അജിത്ത് കുമാർ, കോട്ടയം തഹസിൽദാർ പി.ജി.രാജേന്ദ്രബാബു എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പരിപാടി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശൻ, ജോയിന്റ് കൺവീനർ പ്രതീപ് ലാൽ, ബോർഡ് മെമ്പർ എൻ. നടേശൻ, സജീവ് പൂവത്ത്, വൈദീകസമിതി സെക്രട്ടറി ബൈജു ശാന്തി, അർജുന നൃത്തകലാകാരൻ കുറിച്ചി നടേശൻ, അഡ്വ.ജോബ് മൈക്കിൾ, മാത്തുകുട്ടി പ്ലാത്താനം, സുരേഷ് പെരുന്ന, വാർഡ് മെമ്പർമാരായ ഷീനാ, ആര്യാമോൾ, മഞ്ചീഷ്, എന്നിവർ പങ്കെടുത്തു. ശാഖാ വൈസ് പ്രസിഡന്റ് ശശി പാത്താമുട്ടം രഘുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൺവീനർ പി.എസ്.കൃഷ്ണൻകുട്ടി സ്വഗതവും, ശാഖ സെക്രട്ടറി ബിജോജ് ഡി വിജയൻ നന്ദിയും പറഞ്ഞു.