flag-of

നാലുന്നാക്കൽ : നീതിനിഷേധങ്ങൾക്കും പളളി കൈയേറ്റങ്ങൾക്കും എതിരെ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് മുന്നോടിയായി നടക്കുന്ന വിളംബരയാത്ര നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ആരംഭിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.തോമസ് മോർ തീമോത്തിയോസ് ഫ്ലാഗ് ഒഫ് ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം, കൺവീനർ അനിൽ കുര്യൻ, ഫാ. ഫിലിപ്പ് വൈദ്യൻ, ഫാ.ഷെറി മുക്കാഞ്ഞിരം, വി.കെ മാത്യു വയലാറ്റ്, ജോബ് ജോൺ ഇടത്തറ, ജോൺ മാത്യു മൂലയിൽ, ജേക്കബ് ചെറിയാൻ കളപ്പുരക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. വിളംബര യാത്ര ഞാലിയാകുഴി, തൃക്കോതമംഗലം, എറികാട്, തോട്ടയ്ക്കാട്, മീനടം, പാമ്പാടി, പങ്ങട , വെള്ളൂർ, അരീപ്പറമ്പ്, തുത്തുട്ടി, തിരുവഞ്ചൂർ, പാറമ്പുഴ, പൊൻപള്ളി, വടവാതൂർ എന്നി പള്ളികളിലെ സ്വീകരണങ്ങൾക്ക് ശേഷം മണർകാട് പള്ളിയിൽ സമാപിച്ചു.