എലിക്കുളം : പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്ലെൻ റോക്ക് റബർഫാക്ടറിയിലെ 270 തൊഴിലാളികൾക്ക് ആരോഗ്യപരിശോധന നടത്തി. മലമ്പനി, മന്ത്, കുഷ്ഠം, പ്രമേഹം എന്നീരോഗങ്ങൾക്കുള്ള പരിശോധനയാണ് നടത്തിയത്. ഹെൽത്ത് സൂപ്പർവൈസർ എസ്.സന്തോഷ്, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സൂപ്പർവൈസർ സിസി രാജു, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജുമോൻ, സതീശൻ, ബിന്ദു, സത്യഭാമ, ഒ.പി.സിനിമോൾ, ടി.പി.ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.