കുമരകം : ഒരു വീട്ടിൽ നിന്നും രണ്ട് പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കുമരകത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ച പി.കെ.സേതുവും സഹോദരൻ രാജേഷിന്റെ ഭാര്യ ഷീമാ രാജേഷുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ശക്തമായ ത്രികോണ മത്സരത്തിലൂടെയായിരുന്നു ഇരുവരുടെയും വിജയം. ഇടത് മുന്നണി തുടർച്ചയായി ജയിച്ച വന്ന ഒൻപതാം വാർഡിൽ അട്ടിമറി വിജയമാണ് സേതു നേടിയത്. കഴിഞ്ഞ തവണ സേതു പഞ്ചായത്തംഗമായിരുന്ന എട്ടാം വാർഡിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് ഷീമയുടെ വിജയം. കഴിഞ്ഞ ഭരണസമതിയിൽ രണ്ട് സീറ്റുകൾ ഉണ്ടായിരുന്ന എൻ.ഡി.എ.മുന്നണി ഇത്തവണ നില മെച്ചപ്പെടുത്തി നാലിൽ എത്തിയതോടെ മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറി.