കോട്ടയം : ജില്ലയിൽ 905 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ കണക്കാണിത്. 878 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേർ രോഗബാധിതരായി. പുതിയതായി 4681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 542 പുരുഷൻമാരും 289 സ്ത്രീകളും 74 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 415 പേർ രോഗമുക്തരായി. 6260 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 45660 പേർ കൊവിഡ് ബാധിതരായി. 39280 പേർ രോഗമുക്തി നേടി. 13301 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. പാലാ : 267, കോട്ടയം : 87,
ചങ്ങനാശേരി : 46, ഏറ്റുമാനൂർ : 21, അയ്മനം, പള്ളിക്കത്തോട്, പനച്ചിക്കാട്, മാഞ്ഞൂർ : 20 എന്നിവിടങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്.