
അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിലെ സോമൻ ചെല്ലപ്പൻ പ്രസിഡന്റാകും.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവർഗ്ഗത്തിനായി സംവരണം ചെയ്തിട്ടുള്ളതാണ്.ബ്ലോക്കിലെയ്ക്ക് മച്ചിപ്ലാവ് ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോമൻ ചെല്ലപ്പനാണ് യു. ഡി. എഫിലെ ഏക പട്ടികവർഗ്ഗ അംഗം ഇവിടെ യു.ഡി.എഫിന് 7 , എൽ.ഡി.എഫിന് 6 അംഗങ്ങളാണ് ഉള്ളത്.അടിമാലി ബ്ലോക്ക് രൂപികരിച്ചതിനു ശേഷം യു.ഡി.എഫ് മാത്രമാണ് ഇവിടെ ഭരിച്ചിട്ടുള്ളത്. ബ്ലോക്കിന് കീഴിലുള്ള അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, പള്ളിവാസൽ, ബൈസൺവാലി എന്നീ 5 പഞ്ചായത്തുകളും എൽ.ഡി.എഫ് പിടിച്ചെടുത്തിട്ടും അടിമാലി ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫിനെ കൈവിട്ടു